പാലാ: സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും രക്തദാന ക്യാമ്പും ഇന്ന് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.
രാവിലെ 11.30ന് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു, പാലാ ബ്ലഡ് ഫോറം ചെയര്‍മാനായ ഡിവൈഎസ്പി കെ. സദന്, കൗണ്‍സിലര്‍ രജിത പ്രകാശ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, ജില്ലാ ടിബി ഓഫീസര്‍ ഡോ. ശ്രീജിത്ത് ബാബു. പാലാ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ്, പാലാ എസ്എച്ച്ഒ ബേസില്‍ തോമസ്, ജനമൈത്രി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ഡി.എസ്. സുരേഷ്കുമാര്‍, പാലാ ബ്ലഡ് ഡോണേഴ്സ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി.ആര്. ബിജു എന്നിവര്‍ പ്രസംഗിക്കും.
രാവിലെ 9.30ന് ആരംഭിക്കുന്ന രക്തദാന ക്യാമ്പ് ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്യും.